Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protection Committee

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ന്‍​ബി​എ​സ് സ​മാ​ജ​ത്തി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ളെ​ന്ന് സം​ര​ക്ഷ​ണ​സ​മി​തി

ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​ന്‍​ബി​എ​സ് സ​മാ​ജ​ത്തി​ന്‍റെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സ​മാ​ജം സം​ര​ക്ഷ​ണ​സ​മി​തി രം​ഗ​ത്ത്. സ​മാ​ജ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ല​ക്ഷ്യ​ങ്ങ​ള്‍​ക്കും ച​ട്ട​ങ്ങ​ള്‍​ക്കും വി​രു​ദ്ധ​മാ​യാ​ണ് ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ഭ​ര​ണ​സ​മി​തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഭ​ര​ണം സു​താ​ര്യ​വും അ​ഴി​മ​തി വി​മു​ക്ത​വു​മാ​ക്കാ​ന്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

അം​ഗ​ത്വ​വി​ത​ര​ണം സ്വ​ന്ത​ക്കാ​രി​ലേ​ക്കും കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്കും മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 98 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ന്‍​ബി​എ​സ് സ​മാ​ജ​ത്തി​ല്‍ വെ​റും 2,400 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. അ​തേ​സ​മ​യം കൂ​ര്‍​ക്ക​ഞ്ചേ​രി സ​മാ​ജ​ത്തി​ല്‍ 37,000 അം​ഗ​ങ്ങ​ളു​ണ്ടെ​ന്ന​തും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു കു​ടും​ബ​ത്തി​നു​മാ​ത്രം 107 അം​ഗ​ത്വ​ങ്ങ​ള്‍ ന​ല്‍​കി​യ​താ​യും മ​രി​ച്ച​വ​രു​ടെ പേ​രു​ക​ള്‍​വ​രെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ തു​ട​രു​ന്നു​ണ്ടെ​ന്നും ആ​രോ​പി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രേ വ്യ​ക്തി​ക​ള്‍ പ്ര​സി​ഡ​ന്‍റാ​യോ, സെ​ക്ര​ട്ട​റി​യാ​യോ തു​ട​രു​ക​യാ​ണെ​ന്നും സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച സു​രേ​ഷ് ബാ​ബു​വി​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്നും 35 വ​ര്‍​ഷ​മാ​യി സ​മാ​ജ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി.​കെ. ഭാ​സി​യു​ടെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ഇ​ത്ത​വ​ണ ത​ള്ളി​യ​താ​യും അ​വ​ര്‍ ആ​രോ​പി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച് ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍ ത​ങ്ങ​ള്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കു​ക​യും ഭ​ര​ണ​സ​മി​തി​ക്ക് അ​നു​കൂ​ല​മാ​യി മു​കു​ന്ദ​പു​രം എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചെ​റാ​ക്കു​ളം ഇ​ട​പെ​ട്ടു​വെ​ന്നും സ​മി​തി ആ​രോ​പി​ച്ചു. സ​മാ​ജ​ത്തി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ഗു​രു​ത​ര സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​ണ്ടെ​ന്നാ​ണ് സ​മി​തി​യു​ടെ ആ​രോ​പ​ണം. വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി യോ​ഗ​ത്തി​ല്‍ ശ്മ​ശാ​ന നി​ര്‍​മാ​ണ ക​മ്മി​റ്റി​ക്ക് 63 ല​ക്ഷം രൂ​പ ന​ല്‍​കാ​നു​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തും സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​താ​ണെ​ന്ന് സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​കു​ന്ദ​പു​രം എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ സ​ന്തോ​ഷ് ചെ​റാ​ക്കു​ള​ത്തി​നെ​തി​രേ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി​പി​ന്‍ പാ​റ​മേ​ക്കാ​ട്ടി​ല്‍ അ​റി​യി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​നും സ​മാ​ജം മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ വി​ജ​യ​ന്‍ ഇ​ള​യേ​ട​ത്ത്, സു​രേ​ഷ് പാ​റ​മേ​ക്കാ​ട്ടി​ല്‍, വി.​കെ. ഭാ​സി, കെ.​സി. മോ​ഹ​ന്‍​ലാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു

Latest News

Corehub Up